Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Community Empowerment

Malappuram

സാ​മു​ദാ​യി​ക ശ​ക്തീ​ക​ര​ണം സ​ഭ​യു​ടെ ദൗ​ത്യം: മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം

നി​ല​ന്പൂ​ർ: സാ​മു​ദാ​യി​ക ശാക്തീ​ക​ര​ണം ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ദൗ​ത്യ​മാ​ണെ​ന്ന് മാ​ന​ന്ത​വാ​ടി സ​ഹാ​യ മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​ന്പൂ​ർ മേ​ഖ​ലാ നേ​തൃ​ത്വ ശി​ൽ​പ​ശാ​ല നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​വ​ർ​ത്ത​നം സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​ന​ൻ​മ ല​ക്ഷ്യ​മാ​ക്കി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​മു​ദാ​യി​ക ശ​ക്തീ​ക​ര​ണ​ത്തി​നൊ​പ്പം എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ക്ഷേ​മ​വും ന​ൻ​മ​യും ല​ക്ഷ്യ​മി​ട്ട് വേ​ണം പ്ര​വ​ർ​ത്തി​ക്കാ​ൻ.

ജ​ന​ങ്ങ​ൾ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്പോ​ൾ ക​ക്ഷിരാ​ഷ‌്ട്രീ​യ​ത്തി​ന​തീ​ത​മാ​യി എ​ല്ലാ​വ​രെ​യും ചേ​ർ​ത്തു​നി​ർ​ത്തി മു​ന്നോ​ട്ടുപോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് അ​ന്പ​ല​ത്തി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി​യും നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ.​ സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൻ, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ടോ​മി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ. ഫാ.​സ​ജി പു​തു​കു​ള​ങ്ങ​ര, ബാ​ബു തോ​ട്ട​പ്പ​ള്ളി, ലി​സി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ ഡോ. ​ട്രീ​സ ലി​സ് സെ​ബാ​സ്റ്റ്യ​ൻ ക്ലാ​സെ​ടു​ത്തു. നി​ല​ന്പൂ​ർ - മ​ണി​മൂ​ളി ഫൊ​റോ​ന​ക​ൾ​ക്ക് കീ​ഴി​ലു​ള്ള ഇ​ട​വ​ക​ളി​ലെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​ണ് ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

Latest News

Corehub Up